ഐറിഷ് ഇന്ത്യൻ വടംവലി വള്ളംകളി ചാമ്പ്യൻ ടീമുകളുടെ വാർഷിക സംഗമം ഒക്ടോബർ 18-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം ഡബ്ലിന്റെ പാൽമേഴ്സ്ടൗണിലെ സെന്റ് ലോർക്കൻസ് ബോയ്സ് നാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ആവേശോജ്വലമായി നടന്നു.
പരിപാടിയുടെ ഭാഗമായ ലൈവ് സംഗീതവും സാംസ്കാരിക പരിപാടികളും സമ്മേളനത്തെ നിറഞ്ഞു നിർത്തി. പ്രമുഖ അതിഥികളും ടീമുകളുടേയും ആരാധകരുടേയും കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. ഔദ്യോഗിക സ്‌പോൺസറായ ബ്ലൂചിപ്പ് ടൈൽസ് വിജയികളായ ടീമുകളെ അഭിനന്ദിക്കുകയും അവരെ ആദരിക്കുകയും ചെയ്തു. വടംവലി ടീം ക്യാപ്റ്റൻ ഇമ്മാനുവലും, വള്ളംകളി ടീം ക്യാപ്റ്റൻ സുനിലും ഈ ശുഭാപ്തി പരിപാടി സംഘടിപ്പിച്ച സംഘാടകരോട് കടപ്പാട് പ്രകടിപ്പിച്ചു.
Add comment
Comments