ആലപ്പുഴയിൽ വാഹന അപകടം മരണം അഞ്ച് ആയി
ആലപ്പുഴ കളര്‍കോട് ഭീകരമായ അപകടത്തിൽ കാറിലുണ്ടായിരുന്ന അഞ്ച് പേർ ദാരുണമായി മരണപ്പെട്ടു. അപകടത്തിൽപ്പെട്ടത് വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ആയിരുന്നു.
2 Dec 2024 17:26
ആലപ്പുഴ കളര്‍കോട് ഭീകരമായ അപകടത്തിൽ കാറിലുണ്ടായിരുന്ന അഞ്ച് പേർ ദാരുണമായി മരണപ്പെട്ടു. അപകടത്തിൽപ്പെട്ടത് വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ആയിരുന്നു.
2 Dec 2024 12:36
തിരുവനന്തപുരം: സംസ്ഥാനത്ത് മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പാണ് ഇതിനു കാരണം. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. അതേസമയം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
12 Nov 2024 22:03
കേരളത്തിലെ വിവിധ ജില്ലകളില്‍ ഇന്നലെ മുതല്‍ തുടർച്ചയായ കനത്ത മഴയും ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി, കോട്ടയം, തൃശൂര്‍, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് NDRF സംഘം എത്തിച്ചേര്‍ന്നതോടെ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ തുടരുകയാണ്.
12 Nov 2024 22:06
സംസ്ഥാനത്ത് വീണ്ടും പെട്രോള്‍-ഡീസല്‍ വില വര്‍ധിച്ചതിനെ തുടര്‍ന്ന് ജനജീവിതം ബാധിക്കുന്നു. കൂടാതെ, ദ്രവഗ്യാസ് വിലയും കുത്തനെ ഉയര്‍ന്നതോടെ വീട് പാചകച്ചിലവിലും വലിയൊരു സമ്മര്‍ദ്ദം ഏല്‍ക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ബസ്സ് നിരക്ക് കൂടി വർധിപ്പിക്കാനുള്ള സാധ്യതകളും ചര്‍ച്ചയില്‍ നില്‍ക്കുന്നു.
12 Nov 2024 22:10
സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കായി സൈബർ സുരക്ഷാ ബോധവൽകരണ പരിപാടികൾ ആരംഭിച്ചു. കോഴിക്കോട് ജില്ലയിൽ ആദ്യ ഘട്ട ക്ലാസുകൾക്ക് തുടക്കം കുറിച്ച ചടങ്ങിൽ പോലീസും സൈബർ സെക്യൂരിറ്റി വിദഗ്ധരും പങ്കെടുത്തു. സോഷ്യൽ മീഡിയ സുരക്ഷ, ഓൺലൈൻ തട്ടിപ്പ് എന്നിവയെ കുറിച്ചും ക്ലാസുകളിൽ വിശദീകരിച്ചു.
12 Nov 2024 22:15
കേരളത്തിലെ 100% സാക്ഷരത ലക്ഷ്യത്തോടെ സാക്ഷരത മിഷന് പുതിയ പ്രവര്‍ത്തനങ്ങൾക്കായി തുടക്കം കുറിച്ചു. ഏറ്റവും കുറവ് സാക്ഷരതയുള്ള ഇടുക്കി, വയനാട് ജില്ലകളില്‍ കൂടുതല്‍ ക്ലാസുകളും ബോധവൽകരണ പരിപാടികളും സംഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. പൊതുസ്ഥലങ്ങളിലും ബോധവല്‍ക്കരണ പ്രചാരണങ്ങള്‍ നടത്തും.
12 Nov 2024 22:18
പാലക്കാട്ടെ ഒറ്റപ്പാലത്ത് ഒരു വീട്ടിൽ കഴിഞ്ഞ രാത്രിയിൽ ഉണ്ടായ ആക്രമണം വലിയ രാഷ്ട്രീയ തർക്കത്തിന് ഇടയാക്കി. അക്രമത്തിനിടയിൽ വീട്ടുപകരണങ്ങളും കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചു. പോലീസ് സംഭവത്തിൽ അന്വേഷണം ശക്തമാക്കി, സമീപസിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിരിക്കുന്നു.
10 Nov 2024 19:40
ചേലക്കരയിൽ ബിജെപി പുറത്തിറക്കിയ ഒരു ലഘുലേഖ രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ക്രൈസ്തവർക്ക് ആഹ്വാനം ചെയ്യുന്നു. ന്യൂനപക്ഷ മോർച്ചയാണ് ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ട് തൃശൂർ കാളിയാറോഡിലെ ഒരു ഇടവകയിൽ ലഘുലേഖ വിതരണം ചെയ്തത്. കേരളത്തിൽ രാഷ്ട്രീയ ഇസ്ലാമിന്റെ വളർച്ച ക്രൈസ്തവർക്ക് ദോഷകരമാണെന്നും അതിനെ തടയേണ്ടതുണ്ടെന്നും ലഘുലേഖയിൽ വ്യക്തമാക്കുന്നു.
10 Nov 2024 19:43
ചേലക്കരയിൽ പ്രചാരണത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്ന് പി.വി. അൻവറിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയുടെ പ്രവർത്തകർ പ്രതിഷേധവുമായി റോഡ് ഷോ നടത്താൻ ഇറങ്ങി. മുപ്പതോളം പ്രചാരണ ലോറികളോടെ നടന്ന ഈ പ്രകടനത്തിൽ അൻവർ നേരിട്ട് പങ്കെടുത്തില്ല.
10 Nov 2024 19:48
മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ നിന്ദാസൂചക പരാമർശം നടത്തിയെന്ന ആരോപണത്തിൽ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണനെതിരെ കമ്പളക്കാട് പോലീസ് സ്റ്റേഷനിൽ കെ.പി.സി.സി. മീഡിയ പാനലിസ്റ്റ് വി.ആർ. അനൂപ് പരാതിപ്രവർത്തനം നൽകി. എൻ.ഡി.എ. പൊതുയോഗത്തിനിടെ വാവർ സ്വാമിയെ അപമാനിച്ചുവെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
30 Oct 2024 21:37
മിന്നസോട്ടയിലെ വാൾഡൻ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ 20 വയസ്സിന് മുകളിലുള്ള 14,542 അമേരിക്കൻ പൗരന്മാരുടെ നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രിഷൻ
28 Oct 2024 16:06
മലയത്തിന്റെ സൂപ്പർ താരം മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയുടെ ഷൂട്ടിങ് അയർലഡിൽ 2025 ഫെബ്രുവരിയോടെ ആരംഭിക്കും.മമ്മൂട്ടി സിനിമ കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന സിനിമയിൽ അയർലണ്ടിൽ നിന്നുള്ള നിരവധി പ്രതിഭകളും ചെറുതല്ലാത്ത വേഷങ്ങളിൽ എത്തും.യൂറോ മലയാളി ചാനെലിന്റേയും മല്ലുസ്ത്താൻ മീഡിയ കമ്പനിയുടെ സഹകരണത്തോടെയും ആയിരിക്കും അയർലണ്ടിലെ ഷൂട്ടിംഗ് എന്ന് പ്രൊഡക്ഷൻ ടീം അറിയിച്ചു .
25 Oct 2024 15:13
കോണ്‍ഗ്രസ് വിട്ട യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് മത്സരത്തില്‍നിന്നു പിന്മാറി. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഡോ.പി.സരിന് ഷാനിബ് പിന്തുണ പ്രഖ്യാപിച്ചു.സരിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഷാനിബ് തീരുമാനം പ്രഖ്യാപിച്ചത് . കോ ൺഗ്രസിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് ഷാനിബ് പാർട്ടി വിട്ടത്. പാലക്കാട് - വടകര- ആറന്മുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ടെന്നും ഈ കരാറിന്റെ രക്തസാക്ഷിയാണ് മുരളീധരൻ എന്നുമായിരുന്നു ഷാനിബിന്റെ ആരോപണം.