ഓരോ വർഷവും ഹാലോവീൻ കഴിയുമ്പോൾ ഉണ്ടാകുന്ന മത്തങ്ങാ മാലിന്യം ടൺ കണക്കിന് ആണ് . എന്നാൽ ശരിയായ മാലിന്യസംസ്കരണം ഇല്ലാതെ വലിച്ചെറിയപ്പെടുന്ന മത്തങ്ങാ അഴുകുമ്പോൾ അതിൽ നിന്നും മീഥേൻ എന്ന മാരക വാതകം അന്തരീക്ഷത്തെയും ജലാശയത്തെയും മലിനമാക്കുന്നുണ്ട് . അതിനാൽ മത്തങ്ങാ മാലിന്യം ശരിയായ രീത്യിൽ സംസ്കരിക്കുക എന്നത് പ്രധാനം ആണ് . കൗണ്ടി മേയോ യിലെ അധികാരികൾ ഹോലോവീന് ശേഷം മത്തങ്ങാ മാലിന്യം ശേഖരിക്കുന്നതിനായി പ്രത്യേക ശേഖരണ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നു. ഇങ്ങനെ കിട്ടുന്ന മാലിന്യത്തെ കമ്പോസ്റ്റ് ആയി സംസ്കരിച്ചു പൂന്തോട്ടങ്ങൾക്കും കൃഷിയിടങ്ങൾക്കും വളമായി ഉപയോഗിക്കാൻ ആണ് പദ്ധതി . അയർലണ്ടിലെ ബാക്കി കൗണ്ടി അധികാരികളും മാതൃക ആക്കേണ്ട കാര്യം ആണിതെന്നതിൽ സംശയമില്ല.
Add comment
Comments