ഇനിയും നികത്താതെ ജീവനക്കാരുടെ ക്ഷാമം

Published on 27 October 2024 at 21:57

ടിപ്പററി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 50-ലധികം ജീവനക്കാരുടെയും, യുണിവേഴ്സിറ്റി ഹോസ്പിറ്റൽ കെറിയിൽ 30-ലധികം ജീവനക്കാരുടെയും ഒഴിവുകളുണ്ടെന്ന് മുന്നറിയിപ്പുമായി ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ (INMO) രംഗത്തെത്തി.

റിക്രൂട്ട്‌മെന്റിന് HSE ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാൽ ടിപ്പററി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 50-ലധികം നഴ്‌സിങ്, മിഡ്‌വൈഫറി പദവികൾ ഒഴിവായിരിക്കുകയാണ്, ഇത് യാതൊരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും, ഇവിടെ ട്രേഡ് യൂണിയൻ സമരത്തിന്റെ മുന്നോടിയായി INMO ഇന്റഡസ്ട്രിയൽ റിലേഷൻസ് ഓഫീസർ ലിയം കോൺവേ പറഞ്ഞു.

വിവിധ ഡിപ്പാർട്മെന്റുകളിലായി നികത്താതെ കിടക്കുന്ന ഈ ഒഴിവുകൾ എമർജൻസി ഡിപ്പാർട്മെന്റുകളും വാർഡുകളും ഉൾപ്പെടെ ഗുരുതരമായ സുരക്ഷാപ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നുവെന്നും കോൺവേ ചൂണ്ടിക്കാട്ടി. ആശുപത്രിയിലെ സേവനങ്ങൾക്ക് ആശ്രയിക്കുന്ന രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ, അതിനനുസരിച്ച് ആവശ്യമായ ജീവനക്കാരുടെ എണ്ണം ഉറപ്പാക്കാൻ തക്ക നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്‌ട്രോക്ക് കെയർ, COPD, ന്യൂറോളജി വിഭാഗങ്ങളിലും നഴ്‌സിങ് ഒഴിവുകളുണ്ട്


Add comment

Comments

There are no comments yet.