അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം ശക്തമാക്കുന്നതിനായി ഗാർഡ ഉദ്യോഗസ്ഥർ ദുബായിലേക്ക്. അയർലണ്ടിലെ Drugs and Organised Crime Bureau, Organised and Serious Crime Unit, National Criminal Investigation Bureau എന്നീ യൂണിറ്റുകളിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് ദുബായ് പൊലീസിനെ സന്ദർശിക്കുന്നത്.
സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനായി ഇരുരാജ്യങ്ങളിലെയും പൊലീസ് വിഭാഗങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാനുള്ള പദ്ധതി ഈ സന്ദർശനത്തിൽ ചര്‍ച്ച ചെയ്യും. കൂടാതെ, ഇന്റർപോളിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനും UAE-യിലെ Garda Liaison Officer-ഉം ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും അധികൃതർ അറിയിച്ചു.
Add comment
Comments