ബാങ്ക് ഹോളിഡേ വാരാന്ത്യത്തില്‍ ഗാര്‍ഡ രാജ്യത്തുടനീളം നടത്തിയ സ്പീഡ് ചെക്കില്‍, 80 കി.മീ വേഗപരിധിയുള്ള സ്ഥലത്ത് 167 കി.മീ വേഗത്തില്‍ വാഹനമോടിച്ചയാളെ പിടികൂടി. വെള്ളിയാഴ്ച രാവിലെ 7 മണിയോടെ ആരംഭിച്ച പരിശോധനയില്‍,
ആദ്യ ദിവസം 283 ഡ്രൈവര്‍മാര്‍ അമിതവേഗത്തിന് പിടിക്കപ്പെടുകയും രണ്ടാം ദിവസം ഈ എണ്ണം 136 ആയി കുറഞ്ഞു. അതേസമയം, കൗണ്ടി മീത്തിലെ കാസ്റ്റില്‍ടൗണില്‍, മണിക്കൂറില്‍ പരമാവധി 80 കി.മീ വേഗപരിധിയുള്ള റോഡില്‍ 167 കി.മീ വേഗത്തില്‍ ഒരാള്‍ വാഹനമോടിച്ചതായി കണ്ടെത്തി. ഇതു R162 എന്ന സ്ഥലത്താണ് നടന്നത്.
ഡോണഗലിലെ മാനോര്‍കുന്നിംഗ്ഹാമിലെ മഗ്ഹെറ ബെഗ് N13-ല്‍ 100 കി.മീ വേഗപരിധിയുള്ള ഇടത്ത് 122 കി.മീ വേഗത്തില്‍ മറ്റൊരു ഡ്രൈവര്‍ കാറോടിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഗോള്‍വേയിലെ ന്യൂകാസില്‍ റോഡില്‍ 50 കി.മീ പരിധിയില്‍ 88 കി.മീ വേഗം, കില്‍ക്കെനിയിലെ കാലന്‍ റോഡില്‍ 60 കി.മീ പരിധിയില്‍ 90 കി.മീ വേഗം എന്നിവയും അടക്കം നിരവധി നിയമലംഘനങ്ങളാണ് ഗാര്‍ഡ കണ്ടെത്തിയത്.
രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന റോഡ് അപകടമരണങ്ങള്‍ക്ക് പ്രധാന കാരണം അമിതവേഗമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതിന് പിന്നാലെയാണ് ഗാര്‍ഡ ശക്തമായ പരിശോധന നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
Add comment
Comments