ഐറിഷ് ക്രിമിനല്‍ സംഘത്തലവനായ ജെറി ‘ദി മങ്ക്’ ഹച്ചിനെ സ്പാനിഷ് പൊലീസ് അറസ്റ്റ് ചെയ്തു. സംഘപരിവേഷങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലെ പങ്കാളിത്തം സംബന്ധിച്ച് രണ്ട് വര്‍ഷത്തോളം നീണ്ട അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഹച്ചിനെ അറസ്റ്റ് ചെയ്തത്. അയാള്‍ താമസിച്ചിരുന്ന ലാന്‍സറോട്ടെ ദ്വീപില്‍ നിന്നാണ് അറസ്റ്റ് നടത്തിയതെന്നും, പിന്നീട് അവിടെത്തന്നെ കോടതിയില്‍ ഹാജരാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ബുധനാഴ്ചയായിരുന്നു അറസ്റ്റ്.
അതേസമയം, വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഡബ്ലിന്‍ സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് ടിഡി സ്ഥാനത്തേക്ക് സ്വതന്ത്രനായി ജെറി ഹച്ച് മത്സരിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു.
ഹച്ചിനും, കിനഹാന്‍ സംഘത്തിനുമെതിരെയുള്ള ഗാര്‍ഡയുടെ അന്വേഷണം ഇപ്പോഴും തുടരുകയാണ്.
Add comment
Comments