ഇന്നുവരെ ഒപ്പു വച്ച ഡിപോര്‍ട്ടേഷന്‍ ഓര്‍ഡറുകളുടെ എണ്ണം 1,792 ആയതായി ജസ്റ്റിസ് മന്ത്രി ഹെലന്‍ മക്‌എന്‍റീ ഈ ആഴ്ച മന്ത്രിസഭയ്ക്ക് റിപ്പോര്‍ട്ട് നല്‍കും. 2023-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 140% വര്‍ധനവാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം, 2023-ലെ ഇതേ സമയത്തെ അപേക്ഷിച്ച് 165% വര്‍ധനവോടെ, ഇത്തവണ 98 നിർബന്ധിത പുനരധിവസനങ്ങളും നടപ്പാക്കുകയും ചെയ്തു.
മൂന്ന് വിഭാഗത്തിലുള്ള അപേക്ഷകര്‍ക്ക് ഇപ്പോള്‍ വേഗത്തിലുള്ള പ്രോസസ്സിംഗ് നടപ്പിലാക്കി. ആദ്യത്തേതായി സുരക്ഷിത സ്വദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവരാണ് ഈ വിഭാഗത്തിലുള്ളത്.
സുരക്ഷിത രാജ്യങ്ങളുടെ പട്ടിക ഇതുവരെ വ്യാപിപ്പിക്കുകയും നിരന്തരം പുനഃപരിശോധനയ്ക്കും വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 15 സുരക്ഷിത സ്വദേശ രാജ്യങ്ങളാണ് - ആല്‍ബേനിയ, അല്‍ജീരിയ, ബോസ്നിയാ ആന്‍ഡ് ഹെര്‍സഗോവിന, ബോട്സ്വാന, ബ്രസീല്‍, ഈജിപ്ത്, ജോര്‍ജിയ, ഇന്ത്യ, കൊസോവോ, മലാവി, ഉത്തര മേസിഡോണിയ, മൊണ്ടെനെഗ്രോ, മൊറോക്കോ, സെര്‍ബിയ, ദക്ഷിണാഫ്രിക്ക.നാടുകടത്തൽ ലിസ്റ്റിൽ ഉൾപെട്ടവരിൽ മലയാളികൾ അടങ്ങുന്ന ഇന്ത്യക്കാരും ഉൾപ്പെട്ടതായി സൂചന ഉണ്ട്
Add comment
Comments