വാട്ടർഫോർഡിൽ നവംബർ 3 നു പുലികൾ ഇറങ്ങുന്നു

Published on 29 October 2024 at 17:33

വാട്ടർഫോർഡ് ടൈഗേഴ്സ് അവതരിപ്പിക്കുന്ന ഓൾ അയർലണ്ട് സെവെൻസ് മേളയുടെ ആറാം സീസൺ വാട്ടർഫോർഡ് ബല്ലിഗണ്ണർ ജിഎഎ ഇൻഡോർ അറീനയിൽ നവംബർ 3-ന് ആഘോഷവേദിയായി നടക്കും. അയർലണ്ടിലെ പ്രശസ്തമായ ഇരുപതോളം ടീമുകൾ അണ്ടർ 30നും എബോവ് 30 വിഭാഗങ്ങളിൽ പങ്കെടുക്കും.രാവിലെ 8 മണിയ്ക്ക് ആരംഭിക്കുന്ന മാച്ചുകളുടെ ഫൈനലുകൾ വൈകിട്ട് 6 മണിക്കും 7 മണിക്കും നടക്കും. അത്യന്തം ആവേശകരമായ മത്സരങ്ങൾ കാണാനും ആസ്വദിക്കാനും എല്ലാ ഫുട്ബോൾ പ്രേമികളെയും ബല്ലിഗണ്ണർ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നു, എന്ന് സംഘാടകർ അറിയിച്ചു


Add comment

Comments

There are no comments yet.