ഐറിഷ് ഖജനാവിലേക്ക് 3.1 മില്യണ്‍ യൂറോ അടിച്ച് Garda Drugs and Organised Crime Bureau

Published on 31 October 2024 at 22:02

ഐറിഷ് ഖജനാവിലേക്ക് Garda National Drugs and Organised Crime Bureau (GNDOCB) ഈ മാസം 3.1 മില്യണ്‍ യൂറോ അടച്ചു. വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത പണമാണിത്.

മയക്കുമരുന്ന് വിതരണം അടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കുറ്റവാളി സംഘങ്ങള്‍ ഈ പണം ഉപയോഗിക്കാനിരുന്നതായി ഗാര്‍ഡ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ക്രിമിനല്‍ സംഘങ്ങളില്‍ നിന്നുമാണ് ഈ പണം പിടികൂടിയത്.

മയക്കുമരുന്നിനായി ചെലവാക്കുന്ന തുക വലിയ കുറ്റകൃത്യങ്ങള്‍ക്ക് സാന്നിധ്യമാവുകയാണെന്നും, ചെറിയ അളവില്‍ മയക്കുമരുന്ന് വാങ്ങുന്നവര്‍ പോലും ഈ വലിയ കുറ്റവാളി സംഘങ്ങളെ സഹായിക്കുന്നതായി ഗാര്‍ഡ മുന്നറിയിപ്പ് നല്‍കി.

2015-ല്‍ Garda National Drugs and Organised Crime Bureau (GNDOCB) ഐറിഷ് നിയമ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷം, ഇതുവരെ 20 മില്യണ്‍ യൂറോയിലധികം കുറ്റവാളികളില്‍ നിന്ന് പിടിച്ചെടുത്ത് ഖജനാവിലേക്ക് അടച്ചുവെന്ന് ഗാര്‍ഡ റിപ്പോര്‍ട്ട് ചെയ്യുന്നു.


Add comment

Comments

There are no comments yet.