വ്യാജ വാർത്ത കണ്ടു ഡബ്ലിനിലെ ഒ’കൊണൽ സ്ട്രീറ്റിൽ “ഹോക്സ്” ഹാലോവീൻ പരേഡ് ഉണ്ടെന്നറിഞ്ഞ് കൂടിയ ജനങ്ങൾ കബളിക്കപ്പെട്ടു

Published on 1 November 2024 at 17:36

ഡബ്ലിനിലെ ഒ’കൊണൽ സ്ട്രീറ്റിൽ ഹാലോവീൻ പരേഡ് നടക്കുമെന്ന് വിശ്വസിച്ച് തിങ്ങിനിറഞ്ഞ ജനങ്ങളോട് സ്ഥലത്തു നിന്ന് മാറ്റിനിൽക്കാൻ ഗാർദ  ആവശ്യപ്പെട്ടിരുന്നു.

 

2024, ഒക്ടോബർ 31-ന് ഹാലോവീൻ രാത്രിയിൽ വലിയ തോതിൽ ജനക്കൂട്ടം ഒ’കൊണൽ സ്ട്രീറ്റിൽ കൂടിയതിനെ തുടർന്ന് അയർലണ്ടിലെ പൊലീസ് വിഭാഗമായ ആൻ ഗാർദ സിയോചാന ഒരു ഔദ്യോഗിക അറിയിപ്പ് നൽകേണ്ടി വന്നു.

“ഓൺലൈൻ പ്രചരിക്കുന്ന വാർത്തകൾക്ക് വിപരീതമായി, ഇന്ന് ഡബ്ലിൻ സിറ്റിയിൽ ഹാലോവീൻ പരേഡ് നടക്കാനില്ല” എന്നായിരുന്നു ഗാർദയുടെ അറിയിപ്പ്.

“പൊതുജനങ്ങൾ സുരക്ഷിതമായി ഇവിടം വിട്ട് പോകണമെന്നും, പരേഡിനായി കാത്തിരിക്കുന്ന എല്ലാവരോടും അഭ്യർത്ഥിക്കുന്നു” എന്നുമായിരുന്നു ഗാർദയുടെ അറിയിപ്പ്. ഓൺലൈൻ വ്യാജ വാർത്തകൾ കണ്ട പരേഡ് കാണാൻ തടിച്ചു കൂടിയ വമ്പൻ ജനാവലിയെ പിരിച്ചു വിടാൻ ഗാര്ഡക്കു നന്നായി ശ്രമിക്കേണ്ടി വന്നു


Add comment

Comments

There are no comments yet.