ലാവോസ് കൗണ്ടിയിലെ മൗൺട്രാത്തിലെ ഫെയർഫീൽഡ് ഹൗസിലുള്ള മാർഗരറ്റ് ബെർഗിൻ (73) തന്റെ മരിച്ച അമ്മായി അച്ഛന്റെ പെൻഷൻ 28 വർഷത്തിലധികം തുടർന്ന് കൈപ്പറ്റിയ കേസിൽ രണ്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ടു.
ജഡ്ജി കീനൻ ജോൺസൺ മാർഗരറ്റ് ബെർഗിനിന് അഞ്ച് വർഷവും ആറുമാസവും തടവുശിക്ഷ വിധിച്ചു, അതിൽ അവസാന മൂന്ന് വർഷവും ആറുമാസവും സസ്പെൻഡ് ചെയ്യപ്പെട്ടു. ബെർഗിൻവാങ്ങിയ 2,70,000 യൂറോയും ആഡംബരങ്ങൾക്കും ഭക്ഷണച്ചിലവുകളിലേക്കുമാണ് ചെലവാക്കിയതെന്ന് വെളിപ്പെടുത്തിയിരുന്നു. ബെർഗിന്റെ കുടുംബം ഇതിൽ പ്രയോജനമുണ്ടാക്കിയിട്ടുണ്ടെങ്കിലും അത് തിരിച്ച് നൽകാൻ ഇവർക്ക് സ്വന്തമായുള്ള ഭൂമി വിറ്റ് കടം തീർക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
Add comment
Comments