കൊർക്കിൽ, 23 കാരനായ ഡെലിവറി ഡ്രൈവർ സഞ്ചരിച്ചിരുന്ന മോട്ടോർസൈക്കിളിൽ കാറിടിച്ചുകയറിച്ച സംഭവത്തിൽ, ഗാർഡ സാക്ഷികളെ തേടുന്നു.
ബ്രസീൽ സ്വദേശിയായ അലക്സാണ്ട്രേ അഥോസ് പിന്ഹെയ്‌റോ ടെക്സെയ്‌റ എന്ന യുവാവിനാണ് ഹാലോവീൻ രാത്രിയിൽ നടന്ന ഈ ആക്രമണത്തിൽ ഇടത് കാലിന് ഗുരുതര പരിക്ക് പറ്റിയത്.
Beaumontലെ വുഡ്‍വെയിൽ റോഡിൽ ഇടിയുടെ ശബ്ദം കേട്ടെത്തിയ പ്രദേശവാസികൾ, പരിക്കേറ്റ് മോട്ടോർസൈക്കിളിനരികെ കിടക്കുന്ന നിലയിൽ അലിയെ കണ്ടെത്തുകയും ഉടൻ അടിയന്തര സേവനങ്ങളെ വിവരമറിയിക്കുകയും ചെയ്തു.
Add comment
Comments