15-കാരിയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മാല മോഷ്ടിച്ച കേസിൽ പങ്കുണ്ടായതിന് യുവതിക്ക് രണ്ട് വർഷം തടവുശിക്ഷ വിധിച്ചു. Confirmation ആഘോഷത്തിൽ ലഭിച്ച മാല കവർന്നെടുക്കുന്നതിനുമുമ്പായി പെൺകുട്ടിയെ തല്ലുകയും ഒരു ദണ്ഡിന് ഭീഷണിപ്പെടുത്തുകയും, തലമുടി വലിച്ചുപറിക്കുകയും ചെയ്തതായി കോടതി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
2023 സെപ്റ്റംബർ 3-ന് വൈകിട്ട് 3.30 ഓടെ, കോർക്കിലെ മാർഡൈക് സ്കേറ്റ് പാർക്കിന് സമീപമുള്ള വനപ്രദേശത്താണ് 30-കാരിയായ നതാഷ മോറിയും 36-കാരിയായ മിഷെൽ ഹാരിങ്ടണും 15-കാരിയായ രണ്ട് പെൺകുട്ടികളെയും അവരുടെ ഒരു ആണ്‍മിത്രനെയും സമീപിച്ചത്.
ആശുപത്രി മുറിയിൽ നിന്നും സമൂഹമാധ്യമങ്ങളിലൂടെ ഈ യുവാവ് ആക്രമണത്തെക്കുറിച്ചും തനിക്കേറ്റ പരിക്കുകളെക്കുറിച്ചും വിശദീകരിച്ചു. സംഭവത്തെക്കുറിച്ചുള്ള വിശദവിവരം ഗാർഡയോട് നൽകിയിട്ടുണ്ടെന്നും, ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനായാൽ ആശ്വാസമുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Add comment
Comments