എരുമേലി: കുറുവാമൂഴി ആര്യമണ്ണിൽ റിട്ട. അധ്യാപകൻ എ.റ്റി. ആന്റണിയുടെ ഭാര്യയും റിട്ട. അധ്യാപികയുമായ പി.എം. പെണ്ണമ്മ ടീച്ചർ (91) അന്തരിച്ചു.
കേരള പ്രവാസി കോൺഗ്രസ് (എം) അയർലണ്ട് ജനറൽ സെക്രട്ടറിയും, സീറോ മലബാർ കമ്മ്യൂണിറ്റി മുൻ സോണൽ കമ്മിറ്റി അംഗവും, ലൂക്കൻ മലയാളി ക്ലബ് മുൻ എക്സിക്യൂട്ടീവ് അംഗവുമായ ഷാജി ആര്യമണ്ണിയുടെ മാതാവാണ് പരേത.
സംസ്കാരം നവംബർ 8 വെള്ളിയാഴ്ച രാവിലെ 10.30-ന് പുത്തൻ കൊരട്ടി സെന്റ് ജോസഫ് പള്ളിയിൽ നടക്കും.
പരേതയുടെ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപി, മന്ത്രി റോഷി അഗസ്റ്റിൻ, ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
Add comment
Comments