ടിപ്പററി: മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിൽ ഐറിഷ് ടിപ്പററിയിൽ ഒരു ദേവാലയം കൂടി സ്ഥാപിതമാകുന്നു. വി. കുറിയാക്കോസ് സഹദായുടെയും മാതാവ് വി. യൂലിത്തിയുടെയും നാമത്തിൽ അയർലണ്ടിൽ നിർമ്മിക്കപ്പെടുന്ന ആദ്യ ദേവാലയമാണിത്.
നവംബർ 22, 23 തീയ്യതികളിൽ നിരണം ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപൻ അഭി. ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്താ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ ടിപ്പററി സെന്റ് കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി ശുശ്രൂഷകൾ നടക്കും. കൂദാശയിലേക്കും അനുബന്ധ ചടങ്ങുകളിലേക്കും എല്ലാ വിശ്വാസികളെയും പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Add comment
Comments