കേരളത്തിൽ തുടക്കമിട്ട യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഇന്ത്യയുടെ നാനാ ഭാഗങ്ങളിലേക്ക് ചിറകു വിരിച്ചതിനു ശേഷം ലോകം കീഴടക്കുകയാണ് .
വിവിധ രാജ്യങ്ങളിൽ സംഘടനയുടെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു .അയർലണ്ടിലെ പ്രവാസി നഴ്സുമാർക്ക് ഈ കൂട്ടായ്മ വളരെ ഉപകാര പ്രദമാകുമെന്നതിൽ തർക്കമില്ല .
അയർലണ്ട് യുഎൻഎ കൂട്ടായ്മയുടെ ആദ്യ പ്രസിഡന്റായി ഫമീർ സി.കെ, ജനറൽ സെക്രട്ടറിയായി വിനു വർഗീസ്, ട്രഷററായി ജാസ്മിൻ മുഹമ്മദ്, പ്രോഗ്രാം കോഓർഡിനേറ്ററായി മുഹമ്മദ് ജെസൽ, വൈസ് പ്രസിഡന്റായി ഗ്രീഷ്മ ബേബി എന്നിവർ ചുമതലയേറ്റു. കൂടാതെ ജോയിന്റ് സെക്രട്ടറിമാരായി അനൂപ് കുമാർ, മേരി രേഷ്മ എന്നിവരും പ്രവർത്തനമാരംഭിച്ചു. യോഗത്തിൽ പ്രാൻ രാജ് മുണ്ടാടൻ, ഈവാ എഡ്മണ്ട്, അനൂപ് കെ. വിശ്വം, ജാനറ്റ് ബേബി ജോസഫ്, എൽദോസ് ബേബി, മാത്യൂസ് പാലാകുളത്തിൽ എന്നിവരടങ്ങിയ അഞ്ചംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുക്കുകയുണ്ടായി.
Add comment
Comments