ആദ്യ സിനിമയിൽ തന്നെ പ്രേകഷകരുടെ പ്രയങ്കരിയായി മാറിയ നടി സായി പല്ലവി പറയുന്നത് ചിലപ്പോഴെങ്കിലും നമ്മൾ ആളുകളുടെ ഉദ്ദേശശുദ്ധി മനസിലാക്കാതെ പോകും എന്നാണ്. ഒരു റിയാലിറ്റി പ്രോഗ്രാമിനു ശേഷം മ്യൂസിക് ആൽബത്തിൽ അഭിനയിക്കാൻ താത്പര്യം ഉണ്ടോ എന്ന് ചോദിച്ചാണ് അൽഫോൻസ് പുത്രൻ എന്ന ആൾ തെന്നെ സമീപിച്ചതെന്ന് സായി പല്ലവി പറയുന്നു .
ഇല്ല എന്ന് പറഞ്ഞു ഒഴയുകയായിരുന്നു . എന്നാൽ കുറെ നാളുകൾക്ക് ശേഷസം സിസിനിമയിൽ നായികാ റോൾ ഓഫർ ചെയ്തുകൊണ്ടായിരുന്നു വിളി. മുഖം നിറച്ചും മുഖക്കുരുവും ഒരു നായികയുടെ ലൂക്കും ഇല്ലാത്ത തന്നെ കളിയാക്കുന്നതാണെന്ന് വിചാരിച്ചു ഒഴിവാക്കാൻ ശ്രമിച്ചു. അമ്മയോടും പറഞ്ഞു ഈയാളുടെ ഫോൺ എടുക്കേണ്ട എന്ന്.പിന്നീട് സംശയം തോന്നി വിക്കിപീഡിയയിൽ സേർച്ച് ചെയ്തു നോക്കിയപ്പോൾ ആണ് അൽഫോൻസ് പുത്രൻ എത്ര വലിയ സംവിധായകൻ ആണെന്ന് മനസിലായത് . പിന്നീട് വന്ന അദ്ദേഹത്തിന്റെ കോൾ സ്വീകരിക്കുകയും അങ്ങനെ പ്രേമം എന്ന സിനിമയിലെ നായികാ ആകുകയും ആയിരുന്നു. ഒറ്റ സിനിമയിലൂടെ തന്നെ പ്രശസ്തയായ മലയാളികളുടെ മലർ എന്ന സായി പല്ലവി പറയുന്നത് സ്വയം സ്‌നേഹിക്കാനും മതിപ്പു തോന്നാനും തന്നെ പഠിപ്പിച്ചത് അൽഫോൻസ് പുത്രൻ ആണെന്നാണ് .
Add comment
Comments