പ്രസിദ്ധീകരണത്തിനൊരുങ്ങി "ഓത്തുപള്ളി "

Published on 9 November 2024 at 21:32

നടനും എഴുത്തുകാരനും  എന്ന വേഷങ്ങളിൽ മലയാളി പ്രേക്ഷക ഹൃദയങ്ങളിൽ പൊൻതൂവലാൽ തൻ്റെ പേരെഴുതിയ വ്യക്തി ആണ് ശ്രീ ഇബ്രാഹിം കുട്ടി . തനതായ ശൈലിയിൽ പച്ചയായ ജീവിതങ്ങളുടെ തുറന്നു കാട്ടൽ ആണ് ഇബ്രാഹിംകുട്ടിയുടെ കൃതികൾ എല്ലാം തന്നെ . ഷാർജയിൽ നടന്നു വരുന്ന അന്താരാഷ്ട്ര പുസ്തക മേളയിൽ ഈ വരുന്ന പതിമൂന്നിന് ആണ് ഇബ്രാഹിം കുട്ടിയുടെ പുസ്തകം " ഓത്തു പള്ളി " പ്രസിദ്ധീകരിക്കുന്നത് . ലിപിപബ്ലിക്കേഷൻസ് ആണ് പ്രസാധകർ .വായിച്ചു തുടങ്ങിയാൽ തീരും വരെ വായനക്കാരനെ പിടിച്ചിരുത്തുന്ന കുട്ടിക്ക എഫക്ട് ഈ പുസ്തകം ജനപ്രിയമാക്കും എന്നതിൽ തർക്കമില്ല .


Add comment

Comments

There are no comments yet.