2024-ലെ ഹോം ആൻഡ് കമ്മ്യൂണിറ്റി കെയർ അയർലൻഡ് (HCCI) ഹോം കെയർ അവാർഡിൽ ‘നേഴ്സ് ഓഫ് ദി ഇയർ’ ബഹുമതി നേസിൽ നിന്നും കിൽഡെയറിലെ ഐറിഷ് ഹോം കെയറിൽ സേവനമനുഷ്ഠിക്കുന്ന ദാരിയ ഡോബ്ഷിൻസ്‌കക്കാണ് ലഭിച്ചത്.
വാട്ടർഫോർഡ് ജില്ലയിലെ ഡൻഗർവാനിലെ ദി പാർക്ക് ഹോട്ടലിൽ നടന്ന ചടങ്ങിലാണ് അവാർഡ് പ്രഖ്യാപനം നടന്നത്. ഗാലഹർ ആണ് ഈ അവാർഡിന് പിന്തുണ നൽകിയത്.
HCCI നേഴ്സ് ഓഫ് ദി ഇയർ ബഹുമതി, പ്രത്യേക കെയർ കഴിവുകൾ പ്രകടിപ്പിക്കുകയും, രോഗികളുടെ ആരോഗ്യപരമായ ആവശ്യങ്ങൾ മാത്രമല്ല, മാനസികവും മാനവികവുമായ നല്ല നില മെച്ചപ്പെടുത്താൻ പരിശ്രമിക്കുന്നവരെ ആദരിക്കുന്നതിനായുള്ളതാണ്. നഴ്‌സിംഗ് കഴിവുകൾ സാമൂഹികവും ഹോം കെയറും മെച്ചപ്പെടുത്താൻ എങ്ങനെ സംഭാവന ചെയ്യുന്നു എന്ന് കാണിക്കുന്നവരെ തിരഞ്ഞെടുത്താണ് ഈ ബഹുമതി നൽകുന്നത്.
ടിവി അവതാരകനും ഡിസൈനറുമായ ബ്രെണ്ടൻ കോർട്‌നി, ഫാക്കൽറ്റി ഓഫ് നഴ്സിംഗ് ആൻഡ് മിഡ്വൈഫറി ആർസിഎസ്ഐ എക്‌സിക്യുട്ടീവ് ഡീൻ പ്രൊഫ. മാർക്ക് വൈറ്റ്, ലീഡിങ് ഏജ് (യു.എസ്.എ) സിഇഒ കെയ്റ്റി സ്ലോൺ, ജേണലിസ്റ്റും എഴുത്തുകാരിയും ആയ വാലറി കോക്‌സ്, ഗുഡ് പീപിൾ സി.ഇ.ഒ. ജെറാർഡ് ചിംബ്ഗാണ്ട, നാഷണൽ ക്ലിനിക്കൽ ഇന്നൊവേഷൻ ലീഡ്, എച്ച്‌എസ്‌ഇയിൽ നിന്നുള്ള കായിത്രിയോണ ഹെഫർനാൻ, ഐഹീഡ് സിഇഒ ടോം ഒ’കാലഹാൻ എന്നിവർ ഉൾപ്പെട്ട സ്വതന്ത്ര ജഡ്ജിമാരാണ് ദാരിയയെ വിജയിയായി തിരഞ്ഞെടുത്തത്
Add comment
Comments