വാട്ടർഫോർഡ് മലയാളി അസോസിയേഷൻ ഫുട്ബോൾ മേളയ്ക്ക് തുടക്കം; നവംബർ 30-ന് വിന്റർ കപ്പ്

Published on 17 November 2024 at 20:47

വാട്ടർഫോർഡ്: വാട്ടർഫോർഡ് പ്രദേശത്തും പരിസരങ്ങളിലും കഴിയുന്ന പ്രവാസി മലയാളികളുടെ സജീവ സംഘടനയായ വാട്ടർഫോർഡ് മലയാളി അസോസിയേഷൻ (WMA) ഫുട്ബോൾ മേളയുമായി മുന്നോട്ടു വരുന്നു. കഴിഞ്ഞ 15 വർഷമായി പ്രവാസി സമൂഹത്തിന് ആത്മാർത്ഥ സേവനമനുഷ്ഠിക്കുന്ന ഈ സംഘടന നവംബർ 30-ന് WMA വിന്റർ കപ്പ് സീസൺ 1 അരങ്ങേറുന്നുവെന്ന ആവേശത്തിലാണ്.

ബാലിഗണർ GAA ക്ലബ്ബിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഈ ടൂർണമെന്റിൽ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 20-ലധികം പ്രമുഖ ടീമുകൾ പങ്കെടുക്കും. ഓൾ അയർലണ്ട് 7A സൈഡ് ഫുട്ബോൾ ടൂർണമെന്റ് വാട്ടർഫോർഡിനെ ഫുട്ബോൾ ലഹരിയിലാഴ്ത്തും. ടൂർണമെന്റിന്റെ ആവേശം ഇപ്പോഴും പ്രവാസി മലയാളി സമൂഹത്തിനെ ആവേശപൂരിതമാക്കുന്നു


Add comment

Comments

There are no comments yet.