അയർലണ്ടിൽ മലയാളി നഴ്‌സ് സീമ മാത്യു അന്തരിച്ചു

Published on 17 November 2024 at 20:55

കൗണ്ടി ടിപ്പററിയയിലെ നീനയിൽ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്ന മലയാളി സീമാ മാത്യു (45) അന്തരിച്ചു. St. Colons Community Nursing Unit-ൽ സ്റ്റാഫ് നഴ്‌സായിരുന്ന സീമ, ഏതാനും നാളുകളായി അസുഖത്തെ തുടർന്നുള്ള ചികിത്സയിലാണ് ആയിരുന്നെങ്കിലും, ഇന്നലെ രാവിലെ 11 മണിയോടെ വീട്ടിൽ വച്ച് അന്ത്യം സംഭവിച്ചു.

സീമയുടെ കുടുംബം thodupuzha ചിലവ് പുളിയന്താനത്തെ ജെയ്‌സൺ ജോസ് ആണ് ഭർത്താവ്. മക്കൾ: ജെഫിൻ, ജുവൽ, ജെറോം. പ്രദേശത്തെ സാമൂഹിക പ്രവർത്തനങ്ങളിൽ കുടുംബം എന്നും സജീവ സാന്നിധ്യമായിരുന്നു.

അന്തരിച്ച സീമയ്ക്ക് നവംബർ 18 തിങ്കളാഴ്ച രാവിലെ 11 മണി മുതൽ 1.30 വരെ നീനയിലെ Kellers Funeral Home (E45X094) ൽ പൊതുദർശനം നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് St. Mary's Rosary Church (E45YH29) ൽ സീറോ മലബാർ ക്രമത്തിലുള്ള ഫ്യൂണറൽ മസും തുടർന്ന് സംസ്‌കാര ചടങ്ങുകളും നടത്തപ്പെടും


Add comment

Comments

There are no comments yet.