നവംബർ 16-ന് സ. ജോൺ ചാക്കോയുടെ സാൻട്രിയിലെ വസതിയിൽ നടന്ന ക്രാന്തി ഡബ്ലിൻ നോർത്ത് യൂണിറ്റ് സമ്മേളനം ക്രാന്തി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സ. മനോജ് ഡി മന്നത്ത് ഉദ്ഘാടനം ചെയ്തു. സ. ജോൺ ചാക്കോ അധ്യക്ഷനായിരുന്ന ചടങ്ങിൽ സ. അജയ് സി ഷാജി സ്വാഗതം രേഖപ്പെടുത്തി.
സ. പ്രണബ് രക്തസാക്ഷി പ്രമേയവും, സ. പ്രീതി മനോജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ടും വരവുചിലവ് കണക്കുകളും സ. അജയ് സി ഷാജി അവതരിപ്പിച്ചു. അദ്ദേഹം പുതിയ ഭാരവാഹികളെയും 11 അംഗ യൂണിറ്റ് കമ്മിറ്റിയെയും പ്രഖ്യാപിച്ചു.
സമ്മേളനത്തിൽ സ. പ്രണബ് കുമാറിനെ യൂണിറ്റ് സെക്രട്ടറിയായും, സ. എൽദോ എബ്രാഹാമിനെ ജോ. സെക്രട്ടറിയായും, സ. മെൽവിൻ സെബാസ്‌റ്റ്യനെ ട്രഷറായും തെരഞ്ഞെടുക്കുകയും ചെയ്തു.
സമ്മേളനത്തിൽ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചുകൊണ്ട് ക്രാന്തി കേന്ദ്ര കമ്മിറ്റി അംഗങ്ങളും അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് (AIC) എക്സിക്യുട്ടീവുമായ സ. വർഗീസ് ജോയ്, കേന്ദ്ര കമ്മിറ്റി അംഗം സ. പ്രീതി മനോജ് എന്നിവർ പ്രസംഗിച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട യൂണിറ്റ് സെക്രട്ടറി സ. പ്രണബ് കുമാർ ഭാവി പ്രവർത്തന പരിപാടികൾ അവതരിപ്പിച്ചു.
Add comment
Comments