അയർലണ്ടിലെ കോർക്കിൽ മലയാളികളുടെ വ്യാപാര സ്ഥാപനത്തിനുനേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം

Published on 27 November 2024 at 16:40

കോട്ടയത്തും മുവാറ്റുപുഴയിലും നിന്നുള്ള മലയാളികൾ നടത്തുന്ന "ടൈലെക്സ്" എന്ന സ്ഥാപനമാണ് അക്രമത്തിന് ഇരയായത്.ഇന്നലെ രാത്രി കട പൂട്ടി മടങ്ങിയ ഉടമസ്ഥർ ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് അക്രമം ശ്രദ്ധയിൽപ്പെട്ടത്. അക്രമം നടക്കാൻ ഇടയായ ഈ രാത്രികാല സംഭവത്തിൽ മോഷണം നടന്നിട്ടുണ്ടോ എന്ന് കടയുടമകൾ ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായും കുറ്റവാളികളെ ഉടൻ പിടികൂടാൻ ശ്രമം നടത്തുകയാണെന്നും അയർലണ്ടിലെ പൊലീസ് സേനയായ ഗാർഡ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട ചിലർ വാദിക്കുന്നത്, അയർലണ്ടിൽ അടുത്ത കാലത്ത് അരങ്ങേറിയ വംശീയ കലാപങ്ങളുടെ ഭാഗമായിരിക്കാം ഈ അക്രമം. പ്രവാസികളെ ലക്ഷ്യംവച്ച മോഷണശ്രമങ്ങളുടെ തുടർച്ചയെന്നു ചിലർ ആശങ്കപ്പെടുന്നു.

അതേസമയം, "ബ്ലൂ ചിപ്പ് ടൈൽസ്" എന്ന എതിരാളി സ്ഥാപനം ഇത്തരം അക്രമത്തിന് പിന്നിൽ ഉണ്ടോ എന്ന സംശയവും ചിലർക്കിടയിൽ ഉയർന്നിട്ടുണ്ട്.

അക്രമത്തിന് പിന്നിലെ കാരണം എന്തുതന്നെയായാലും കുറ്റവാളികളെ ഉടൻ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യം പ്രബലമാകുന്നു.


Add comment

Comments

There are no comments yet.