മൈൻഡിന്റെ 2024-25 വർഷത്തേക്ക് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു

Published on 27 November 2024 at 17:32

2024 നവംബർ 23-ന് പോപ്പിൻട്രീ കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡണ്ട് ജെയ്‌മോൻ പാലാട്ടിയുടെ അധ്യക്ഷയിൽ പൊതു യോഗം ചേർന്നു. യോഗത്തിൽ സെക്രട്ടറി റെജി കൂട്ടുങ്കൽ മുൻവർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രെഷറർ ഷിബു ജോൺ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ അടുത്ത വർഷത്തേക്ക് 26 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു:

  • പ്രസിഡണ്ട്: സിജു ജോസ്
  • സെക്രട്ടറി: സാജു കുമാർ ഉണ്ണികൃഷ്ണൻ
  • ട്രെഷറർ: ശ്രീനാഥ് മനോഹരൻ
  • വൈസ് പ്രസിഡണ്ട്: നിഷ ജോസഫ്
  • ജോയിന്റ് സെക്രട്ടറി: ബിജു കൃഷ്ണൻ
  • ജോയിന്റ് ട്രെഷറർ: ജോസ്സി ജോൺ
  • പബ്ലിക് റിലേഷൻ ഓഫീസർ: മാത്യൂസ് തീയിൽ

എക്‌സിക്യൂട്ടിവ് കമ്മിറ്റി:
ജെയ്‌മോൻ പാലാട്ടി, റെജി കൂട്ടുങ്കൽ, ഷിബു ജോൺ, വിപിൻ പോൾ, ജോസ് പോളി, തോമസ് ജോൺ, ജോസ്‌ക്കുട്ടി മാത്യു, റൂബിൻ മാത്യൂസ്, ആർവിൻ ശശിധരൻ, ജിബിൻ മാത്യു, ദിലീപ് കലന്തൂർ, എലിസബത്ത് ലീലു, മിഷാലിസ് മാത്യു, അഭിജിത് അനിലൻ, ഹെറിൻ ഫ്രെഡി, ആൽഡസ് ദാസ്, റ്റിജി രാജു, അക്ഷിത് ജോയ്‌സ്, വിന്നി പോൾ.

2025 മെയ് 31-ന് നടക്കാനിരിക്കുന്ന മെഗാമേളയ്ക്കായി വിവിധ സബ് കമ്മിറ്റികളെ രൂപീകരിക്കുകയും ചെയ്തു.

കഴിഞ്ഞ 15 വർഷങ്ങളായി മൈൻഡിന് മലയാളി സമൂഹം നൽകുന്ന പ്രോത്സാഹനത്തിന് നന്ദിയും അടുത്ത വർഷത്തേക്കും സമാനമായ സഹകരണവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നതായി നിയുക്ത പ്രസിഡണ്ട് സിജു ജോസ് പറഞ്ഞു.


Add comment

Comments

There are no comments yet.