കൂവപ്പള്ളി കൂരമറ്റത്തിൽ വീട്ടിൽ ശ്രീ കെ.ജെ. മാത്യു നിര്യാതനായി . നിര്യാതൻ ഡബ്ലിൻ-15, ബ്ലാഞ്ചാർഡ്‌സ്റ്റൗണിലെ ഹോളിവുഡ് റാത്തിൽ താമസിക്കുന്ന എബിൻ മാത്യുവിന്റെ പ്രിയ പിതാവാണ്.കാഞ്ഞിരപ്പള്ളി സ്വദേശികളായ എബിൻ മാത്യുവും ഭാര്യ റോസ്‌ലിറ്റും വർഷങ്ങളായി ഡബ്ലിനിലെ മലയാളി സമൂഹത്തിലെ സജീവ അംഗങ്ങളാണ്. എബിൻ ബീമോണ്ട് ആശുപത്രിയിലെ ക്ലിനിക്കൽ എഞ്ചിനീയറായും റോസിലിറ്റ് കോംബെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായുംജോലി ചെയ്യുന്നു.
ഇന്ന് വൈകുന്നേരം 6.30ന് ബ്ലാഞ്ചാർഡ്‌സ്റ്റൗണിലെ മലയാളി സമൂഹം എബിന്റെ വീട്ടിൽ ചേർന്ന് പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥന നടത്തി.
സംസ്കാര കർമ്മം ഡിസംബർ 1-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കൂവപ്പള്ളി സെന്റ് ജോസഫ് ചർച്ചിൽ വെച്ച് നടത്തപ്പെടും.
Add comment
Comments