ഇ-സ്‌കൂട്ടറുകൾക്കായി 2023 മെയ് മാസത്തിൽ പ്രാബല്യത്തിൽ വന്ന നിയമമനുസരിച്ച്, ഈ വാഹനങ്ങൾ ഓടിക്കാൻ കുറഞ്ഞ പ്രായം 16 ആണെന്ന് അധികൃതർ ഓർക്കിക്കുന്നു. ഫുട്പാത്തുകളിൽ ഇവ ഓടിക്കുന്നതും മറ്റൊരു യാത്രക്കാരനെ കയറ്റുന്നതും നിയമവിരുദ്ധമാണ്.കുട്ടികള്‍ക്ക് സ്‌ക്രാംബ്ലറുകളും ക്വാഡ് ബൈക്കുകളും അപകടകരമാണെന്ന് RSA വ്യക്തമാക്കുന്നു. ക്രിസ്മസിന് ഇത്തരം വാഹനങ്ങൾ കുട്ടികള്‍ക്കായി വാങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ കർശനമായി മുന്നറിയിപ്പ് നൽകി.
2020 മുതൽ 2023 വരെ നാലു ഇ-സ്‌കൂട്ടർ യാത്രക്കാർ അപകടത്തിൽ മരിക്കുകയും 117 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കൂടാതെ, ഇ-സ്‌കൂട്ടറുകളാൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 20 പേര്‍ക്ക് ഗുരുതര പരിക്കുകളുണ്ടായി.
അതുപോലെ, സ്‌ക്രാംബ്ലറും ക്വാഡ് ബൈക്കും ഓടിച്ച 49 പേർക്ക് ഈ കാലയളവിൽ ഗുരുതര പരിക്കുകൾ നേരിടേണ്ടി വന്നു.
Add comment
Comments