കാൻസറിനെതിരായ പൊരാട്ടത്തിന് പിന്നാലെ, മലയാളിയായ ഷാലറ്റ് ബേബി അയർലണ്ടിൽ അന്തരിച്ചു. ഫിംഗ്ലസിൽ സ്ഥിരതാമസമാക്കിയിരുന്ന ഷാലറ്റ്, ഡബ്ലിനിലെ എച്ച്‌എസ്‌ഇ കെയർ യൂണിറ്റിൽ സ്റ്റാഫ് ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.എറണാകുളം ജില്ലയിലെ കോതമംഗലം-കുറുപ്പുംപടി സ്വദേശിയായ ഷാലറ്റ്, കഴിഞ്ഞ 17 വർഷമായി അയർലണ്ടിൽ താമസിച്ചുവരികയായിരുന്നു. ഷാലറ്റിന്റെ ഭാര്യ സീമയും കുടുംബവും അയർലണ്ടിൽ തന്നെയാണ്.കേരളാ ഹൗസിന്റെ സ്ഥാപകാംഗങ്ങളിലൊരാളായ ഷാലറ്റ്, സമൂഹത്തിന് മുന്നിൽ നിരവധി സംഭാവനകൾ നൽകി. ഷാലറ്റിന്റെ നിര്യാണം അയർലണ്ടിലെ മലയാളി സമൂഹത്തിന് വലിയ നഷ്ടമായി.ഷാലറ്റിന്റെ വിയോഗത്തിൽ യൂറോമലയാളിയും പങ്കു ചേരുന്നു.
Add comment
Comments