അയർലൻഡ് പാർലമെന്റിലേക്ക് മത്സരിക്കുന്ന ആദ്യ മലയാളിയായി മഞ്ജു ദേവി

Published on 28 November 2024 at 17:03

അയർലൻഡ് പാർലമെന്റിലേക്ക് ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയോടെ Fianna Fail പാർട്ടി സ്ഥാനാർത്ഥിയായ മഞ്ജു ദേവി മത്സരിക്കുന്നു. അയർലണ്ടിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ മലയാളി എന്ന ഗൗരവം മഞ്ജു സ്വന്തമാക്കിയിരിക്കുകയാണ്.ഡബ്ലിൻ ഫിംഗാൾ ഈസ്റ്റ് മണ്ഡലത്തിൽ നിന്ന് മഞ്ജു, പാർട്ടിയുടെ പ്രധാന സ്ഥാനാർത്ഥിയായ മുൻ ഭവന-തദ്ദേശ വകുപ്പു മന്ത്രിയായ ഡാരാ ഓ’ബ്രീന്റെ ഒപ്പം രണ്ടാം സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്.

മഞ്ജു ഡബ്ലിനിലെ പ്രശസ്തമായ മാറ്റർ ആശുപത്രിയിൽ ജോലി ചെയ്യുന്നു. ഫിംഗ്ലാസിലാണ് അവരുടെ താമസം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആരോഗ്യപരിപാലനവും, ഡിസബിലിറ്റി സേവനങ്ങളും, കായിക രംഗത്തിനുമുള്ള പ്രാധാന്യം ഉന്നയിക്കുമെന്ന് മഞ്ജു പറഞ്ഞു. കൂടാതെ, വീടും ജീവിതച്ചെലവും സംബന്ധിച്ച ജനങ്ങൾ നേരിടുന്ന നിത്യപ്രശ്നങ്ങളും പ്രചാരണ വിഷയങ്ങളായി മാറ്റിയിട്ടുണ്ടെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്.


Add comment

Comments

There are no comments yet.