ഭിന്നശേഷിക്കാരനെ വീടുവാടകയ്ക്ക് അനുവദിക്കാത്ത വീട്ടുടമയെ 5,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ WRC നിര്‍ദേശിച്ചു

Published on 29 November 2024 at 17:09

ഗോള്‍വേയിലെ വീട്ടുടമ പട്രീഷിയ ജെറാഗ്ടിയോട് (Patricia Geraghty) ഭിന്നശേഷിക്കാരനായ ഫ്രാങ്ക് സിമര്‍മാന് (Frank Zimmermann) വിവേചനം കാണിച്ചതിന് പകരമായി 5,000 യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് Workplace Relations Commission (WRC) ഉത്തരവിട്ടു. ജോലിക്കാരായ ആളുകള്‍ക്ക് മാത്രമേ വീട് വാടകയ്ക്ക് നല്‍കൂ എന്ന അവകാശവാദം Equal Status Act 2000 ലംഘിക്കുന്നതാണെന്ന് WRC വ്യക്തമാക്കി.

പരാതിക്കാരനായ സിമര്‍മാന് WRC-യില്‍ സമര്‍പ്പിച്ച പരാതിയില്‍ അദ്ദേഹം Housing Assistance Payment (HAP) സ്വീകരിക്കുന്നയാളാണെന്നും പ്രോസ്‌റ്റേറ്റ് കാന്‍സര്‍ രോഗിയായതിനാല്‍ disability benefit ലഭിക്കുന്നുണ്ടെന്നും വിശദീകരിച്ചു. കണ്ട പരസ്യം വഴി വീട്ടുടമയെ ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും കൃത്യമായി ബോധിപ്പിക്കുകയും, സാമ്പത്തിക ശേഷി തെളിയിക്കുന്ന രേഖകളും സമര്‍പ്പിച്ചിരുന്നുവെന്നും സിമര്‍മാന് വെളിപ്പെടുത്തി. എന്നിരുന്നാലും, വീടുവാടകയ്ക്ക് നല്‍കാന്‍ ജെറാഗ്ടി തയ്യാറായില്ല.

സെപ്റ്റംബറില്‍ നടന്ന WRC വാദത്തിൽ ജെറാഗ്ടി ഹാജരായിരുന്നില്ല. ഹാജരാകാതിരുന്നതിനുള്ള കാരണങ്ങളും വിശദീകരിച്ചില്ല. പരമാവധി രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ കമ്മീഷന്‍, HAP ലഭിക്കുന്നതും, ഭിന്നശേഷിക്കാരനാണെന്നതും പരാമര്‍ശിച്ച് വീട് വാടകയ്ക്ക് നല്‍കുന്നതില്‍ നിന്ന് വീട്ടുടമ പിന്തിരിഞ്ഞതായാണ് മനസിലാക്കിയത്. ഇത് വ്യക്തമായ വിവേചനമാണെന്നും, ആധാരപരമായ നിയമത്തിന്റെ ലംഘനമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ഈ സാഹചര്യത്തിലാണ് 5,000 യൂറോ നഷ്ടപരിഹാരമായി നല്‍കാന്‍ ജെറാഗ്ടിയെ നിർബന്ധിച്ചുള്ള വിധി പ്രഖ്യാപിച്ചത്.


Add comment

Comments

There are no comments yet.