വിക്‌ളോയിൽ നിന്ന് തകര്‍പ്പന്‍ വിജയം നേടി ഫൈൻ ഗെയൽ നേതാവ് സൈമൺ ഹാരിസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സിന്‍ ഫെയ്ൻ പാർട്ടിക്ക് അനുകൂലമായ തരംഗമോ വലിയ പിന്തുണയോ ഇല്ലെന്നും തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് അദ്ദേഹം ശക്തമായ പ്രതീക്ഷ പ്രകടിപ്പിച്ചു.മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഹാരിസ് പറഞ്ഞു: "ഈ തിരഞ്ഞെടുപ്പിൽ ഒരുപാട് രസകരമായ മത്സരം നടന്നിട്ടുണ്ട്. എന്നാൽ, സിന്‍ ഫെയ്ൻ പക്ഷത്തേക്ക് വലിയ തരംഗം ഇല്ലെന്ന് വ്യക്തമാണ്."ഹാരിസ് 30% ലേറെ ഫസ്റ്റ് പ്രിഫറൻസ് വോട്ടുകൾ നേടി, ആദ്യ റൗണ്ടിൽ തന്നെ 6,869 വോട്ടുകളുമായി കോട്ട മറികടന്നു.എക്സിറ്റ് പോളുകൾ പ്രകാരം, ഫൈൻ ഗെയൽ പാർട്ടിക്കും സിന്‍ ഫെയ്ൻ പാർട്ടിക്കും ഫസ്റ്റ് പ്രിഫറൻസ് വോട്ടുകളിൽ ഏകദേശം സമാനമായ പിന്തുണ ലഭിച്ചെങ്കിലും, ഫലങ്ങളിൽ ഹാരിസിന്റെ ആത്മവിശ്വാസം പ്രകടമായി.
Add comment
Comments