ഭീഷണറിയുടെ സ്വരത്തിൽ ട്രംപ്

Published on 1 December 2024 at 16:29

ഡോളറിനെതിരെ നീങ്ങിയാൽ BRICS രാജ്യങ്ങൾക്കു 100 ശതമാനം നികുതി ചുമത്തുമെന്ന് യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടുത്ത മുന്നറിയിപ്പ് നൽകി. BRICS രാജ്യങ്ങൾ പുതിയ കറൻസി രൂപീകരിക്കുകയോ മറ്റ് കറൻസികളെ പിന്തുണക്കുകയോ ചെയ്യരുതെന്നും, ഡോളറിന്റെ ആധിപത്യം സംരക്ഷിക്കാൻ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

“BRICS രാജ്യങ്ങൾ പുതിയ കറൻസി സൃഷ്ടിക്കുകയോ ഡോളറല്ലാത്ത മറ്റ് കറൻസികളെ പിന്തുണക്കുകയോ ചെയ്യരുത്. അങ്ങനെ ചെയ്യുന്നതായാൽ, അവർ 100 ശതമാനം നികുതിയൊടുക്കേണ്ടിവരും. കൂടാതെ, യുഎസ് വിപണിയിൽ ഇവർക്ക് സാധനങ്ങൾ വിൽക്കാനാകില്ല,” എന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

BRICS എന്ന സംഘടനയിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. കഴിഞ്ഞ മാസം റഷ്യയിലെ കസാനിൽ നടന്ന BRICS സമ്മേളനത്തിൽ, ഡോളറിന് പകരമായ കറൻസിയുടെ ഉപയോഗം സംബന്ധിച്ച് രാജ്യങ്ങൾ ഗൗരവമായ ചർച്ചകൾ നടത്തിയിരുന്നു. പ്രാദേശിക കറൻസികളെ ശക്തിപ്പെടുത്തുന്ന തന്ത്രങ്ങളുടെ ഭാഗമായിരുന്നു ഈ നീക്കം.

BRICS പേ എന്ന പേരിൽ സ്വന്തം പേയ്മെന്റ് സിസ്റ്റം വികസിപ്പിക്കാൻ ആവശ്യപ്പെട്ടു. സൊസൈറ്റി ഫോർ വേൾഡ് വൈഡ് ഇന്റർബാങ്ക് ഫിനാൻഷ്യൽ ടെലികമ്യൂണിക്കേഷൻ (SWIFT) പോലെയും, ഇന്ത്യയുടെ UPI പോലെയും BRICS പേ പ്രവർത്തിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാജ്യങ്ങൾ റഷ്യൻ റൂബിള്‍, ചൈനീസ് യുവാൻ, ഇന്ത്യൻ രൂപ എന്നിവ ഉപയോഗിച്ച് വ്യാപാര ഇടപാടുകൾ നടത്താൻ ഒരുങ്ങുന്നുണ്ടെന്ന സൂചനകളാണ് ട്രംപിന്റെ പ്രതികരണത്തിന് പിന്നിൽ.


Add comment

Comments

There are no comments yet.