ആദ്യകാല അയർലണ്ട് മലയാളിയായ വിൻസെന്റ് ചിറ്റിലപ്പള്ളിയുടെ പൊതുദർശനം ബുധനാഴ്ച

Published on 1 December 2024 at 18:37

ഇരിങ്ങാലക്കുട കരുവന്നൂർ സ്വദേശിയും അയർലണ്ടിലെ ആദ്യകാല മലയാളികളിൽ ഒരാളുമായ വിൻസെന്റ് ചിറ്റിലപ്പള്ളി ദ്രോഗ്‌ഹെഡയിൽ കഴിഞ്ഞ ദിവസം അന്തരിച്ചു.വിൻസെന്റിന്റെ പൊതുദർശനം ബുധനാഴ്‌ച വൈകിട്ട് 5 മണി മുതൽ 7 മണി വരെ ദ്രോഗ്‌ഹെഡയിലെ Townleys Funeral Home-ൽ നടത്തപ്പെടും. അതോടൊപ്പം, വൈകിട്ട് 6 മണിക്ക് ആത്മശാന്തിക്കായി പ്രാർത്ഥനാ ശുശ്രൂഷയും ഉണ്ടായിരിക്കും.

സ്ഥലം:
Townleys Funeral Directors,
Cross Ln, Moneymore, Drogheda,
Co. Louth, A92 XN75
Google Maps

വിൻസെന്റിന്റെ സംസ്കാരം പിന്നീട് കേരളത്തിൽ നടത്തപ്പെടും.

മക്കൾ: തുഷാര വിൻസെന്റ്, അമൂല്യ വിൻസെന്റ്
ജാമാതാക്കൾ: ശോഭൻ ജോൺ, ടിന്റു കുരുവിള


Add comment

Comments

There are no comments yet.