സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലർട്ട്; അതിശക്തമായ മഴക്ക് സാധ്യത

Published on 2 December 2024 at 12:36

തിരുവനന്തപുരം: സംസ്ഥാനത്ത് മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പാണ് ഇതിനു കാരണം. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. അതേസമയം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കുറഞ്ഞ സമയത്ത് വലിയ തോതിൽ മഴയുണ്ടാകാനുള്ള സാധ്യതയാണ് ഉള്ളത്. ഇത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും സൃഷ്ടിക്കാം. നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മലയോരമേഖലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും സംഭവിക്കാം.

മത്സ്യബന്ധനത്തിന് കേരളാ തീരത്ത് നിരോധനം തുടരുന്നു. പൊതുജനങ്ങളും ഭരണ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം അധികൃതർ നൽകിയിട്ടുണ്ട്.


Add comment

Comments

There are no comments yet.