യോഗ ചെയ്യുന്നതിനിടെ റഷ്യന്‍ നടി കാമില ബെല്‍യാത്സ്‌കയയ്ക്ക് ദാരുണാന്ത്യം

Published on 2 December 2024 at 17:51

തായ്‌ലന്‍ഡ്: യോഗ ചെയ്യുന്നതിനിടെ റഷ്യന്‍ നടി കാമില ബെല്‍യാത്സ്‌കയയ്ക്ക് ദാരുണാന്ത്യം. കോ സാമുയി ദ്വീപിലെ പാറക്കെട്ടില്‍ ഇരുന്ന് യോഗ ചെയ്യുന്നതിനിടെ 2424-കാരിയായ കാമില കൂറ്റന്‍ തിരമാലയില്‍ അകപ്പെടുകയായിരുന്നു. ഇതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പങ്കുവെച്ചു.കാമുകനൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ ദ്വീപിലെത്തിയ കാമില യോഗ മാറ്റ് വിരിച്ച് പാറക്കെട്ടില്‍ ഇരുന്ന് മെഡിറ്റേഷന്‍ ചെയ്യുകയായിരുന്നു.

 

ഇതിനിടയിലാണ് തിരമാല ആഞ്ഞടിച്ചത്. കടലില്‍ വീണ നടിയെ കൂടെയുണ്ടായിരുന്നയാള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
15 മിനിറ്റിനുള്ളില്‍തന്നെ രക്ഷാപ്രവര്‍ത്തകരെത്തി തിരച്ചില്‍ ആരംഭിച്ചു. പ്രതികൂല കാലാവസ്ഥയായതിനാല്‍ നടിയെ കണ്ടെത്താനായില്ല. പിന്നീട് നാല് കിലോമീറ്റര്‍ അകലെ നിന്ന് മൃതദേഹം കണ്ടെത്തി. യോഗ മാറ്റ് കടലിലൂടെ ഒഴുകി നടക്കുന്നതുംവീഡിയോയില്‍. കാണാം.https://x.com/vincent31473580/status/1863367392749129955


Add comment

Comments

There are no comments yet.