ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാർത്ഥികൾ ദാരുണാന്ത്യം സംഭവിച്ച അപകടത്തിൽ നിരവധി കാരണങ്ങൾ ഉണ്ടാകാമെന്ന് ആർടിഒ എ.കെ. ദിലു അറിയിച്ചു. ഓവർലോഡഡ് വാഹനവും, കാലപ്പഴക്കം, പ്രതികൂല കാലാവസ്ഥ, വാഹനമോടിച്ച വിദ്യാർത്ഥിയുടെ പരിചയക്കുറവ് തുടങ്ങിയവ അപകടത്തിൽ നിർണായക പങ്കുവഹിച്ചതായി അദ്ദേഹം പറഞ്ഞു.അപകടസമയത്ത് വാഹനം തെന്നിമാറാതെ ഇടിയുടെ ആഘാതം മുഴുവനായും കാറിൽ സഞ്ചരിച്ച വിദ്യാർത്ഥികളിലേക്ക് പകർന്നു. ഓവർലോഡ് കാരണം തൽസമയത്ത് വാഹനത്തിൽ ഉള്ളവർക്ക് തെറിച്ചു പോകാൻ സാധിക്കാതെ, ആഘാതം കാര്യമായ നാശം ഉണ്ടാക്കിയത് അപകടത്തിന്റെ തീവ്രത കൂട്ടിയെന്ന് ആർടിഒ വിശദീകരിച്ചു.
മഴ പെയ്തതും റോഡിന്റെ കുളമായ അവസ്ഥയും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്താൻ കാരണമായി. കൂടാതെ, ഡ്രൈവറുടെ പരിചയക്കുറവും അപകടം ഒഴിവാക്കാൻ കഴിയാതിരിക്കാൻ ഒരു നിർണായക ഘടകമായിട്ടുണ്ടാകാമെന്ന് ആർടിഒ ചൂണ്ടിക്കാട്ടി.
ഈ ദാരുണ അപകടത്തിൽ നിരവധി പാഠങ്ങൾ മനസിലാക്കേണ്ടതുണ്ടെന്നും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Add comment
Comments