കേരള ഹൗസ് വള്ളംകളി 2025: ഓളങ്ങളുടെ ഉത്സവത്തിന് തയ്യാറെടുക്കൂ!

Published on 3 December 2024 at 18:28

ഓളങ്ങളിലൂടെ ആവേശം നിറച്ച്, കാണികളുടെ ആർപ്പുവിളികളാൽ നിറഞ്ഞ കേരള ഹൗസ് വള്ളംകളി 2025, മെയ് 11-ന് River Barrow, Carlow Town Park, Graiguecullen, Carlow വേദിയാകുന്നു. വള്ളംകളി പ്രേമികളുടെ ഹൃദയത്തുടിപ്പിനൊപ്പം തുഴയാൻ 21 ടീമുകൾ പങ്കെടുക്കുന്നു. ഓരോ ടീമിനും മൂന്ന് റേസ് മത്സരങ്ങളാണ് ഉണ്ടാവുക.മുൻ വർഷങ്ങളെ പോലെ ഈ വർഷവും വള്ളംകളിക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. വള്ളംകളി വേദി ഒരു മിനി കാർണിവലായി മലയാളി സമൂഹത്തിന് പ്രത്യേകം ഒരുക്കിയിരിക്കുകയാണ്. വൈവിധ്യമാർന്ന ഫുഡ് കോർട്ടുകൾ, കുട്ടികൾക്കായി ഗെയിമുകളും റൈഡുകളും, ടോയ് ഷോപ്പുകൾ എന്നിവയും വേദിയുടെ ഭാഗമായി സജ്ജമാക്കും.

കേരള ഹൗസ് കാർണിവൽ 2025
ആയിരങ്ങൾ പങ്കെടുക്കുന്ന അയർലണ്ടിലെ മലയാളികളുടെ ഏറ്റവും വലിയ ഉത്സവമായ കേരള ഹൗസ് കാർണിവൽ, 2025 ജൂൺ 21-ന്, രാവിലെ 8 മുതൽ രാത്രി 9 വരെ FAIRYHOUSE BATSATH, MEATH-ൽ നടത്തപ്പെടും. KERA പരിപാടിയുടെ പ്രധാന പ്രായോജകരാണ്. TILEX, CONFIDENT TRAVEL LIMITED, Le Divano, ASIAN Financial എന്നിവയും ഈ വൻ പരിപാടിയുടെ പങ്കാളികളാണ്.

വള്ളംകളി രജിസ്ട്രേഷനായി ബന്ധപ്പെടുക:

  • Joseph Roy – 0892319427
  • Melbin – 0876823893

വള്ളംകളി പ്രേമികൾക്കും കുടുംബങ്ങൾക്കുമായി ഒരുക്കിയിരിക്കുന്ന ഈ ആവേശകരമായ ആഘോഷത്തിന് നിങ്ങൾ ആരും മിസ്സാവരുത്!


Add comment

Comments

There are no comments yet.