ഇതാ ആ കുഞ്ഞു മാലാഖ . ന്യൂ റോസ്, വെക്സ്ഫോർഡിൽ നടന്ന കത്തികുത്തിൽ മരിച്ച 8 വയസ്സുള്ള മാലിക്ക അൽ ഖാതിബ.

Published on 3 December 2024 at 19:32

മാലിക്കയുടെ കുടുംബത്തിന്റെ അനുമതിയോടെ അവളുടെ ചിത്രം പുറത്തുവിട്ടു. സംഭവത്തെക്കുറിച്ച് പൊലീസ് ചോദ്യം ചെയ്യുന്നതിന് 30-കളിൽ പ്രായമുള്ള ഒരു ആളിനെ ഇന്ന് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി മാലിക്കയുടെ വീട്ടിൽ നടന്ന ആക്രമണത്തിൽ അവളെ കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്.

മാലിക്ക അവളുടെ അമ്മ കത്തിയേന്തിയുള്ള ആക്രമണത്തിന് ഇരയായതായി മനസിലാക്കി. അമ്മയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മാലിക്കയെയും ആക്രമിക്കുകയായിരുന്നു. കത്തി കൈവശംവെച്ചിരുന്ന ആൾ കുട്ടിയേയും കുറഞ്ഞത് രണ്ട് പ്രാവശ്യം കുത്തിയതായാണ് കരുതുന്നത്.
ഇസ്ലാം മതം സ്വീകരിച്ച ഐറിഷ് സ്വദേശിയായ അമ്മ ഇന്ന് രാവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഗാർഡ സംരക്ഷണത്തിൽ ആ മനുഷ്യനും ആശുപത്രിയിലാണ്.


Add comment

Comments

There are no comments yet.