അയര്‍ലണ്ടിലെ ആശുപത്രികളിൽ 585 രോഗികള്‍ക്ക് കിടക്ക ലഭിക്കാതെ കഷ്ടം

Published on 4 December 2024 at 19:50

ഐറിഷ് നഴ്സസ് ആൻഡ് മിഡ് വൈവ്സ് ഓർഗനൈസേഷൻ (INMO) കണക്കുകൾ പ്രകാരം, ബുധനാഴ്ച 585 രോഗികൾ ആശുപത്രികളിൽ കിടക്ക ലഭിക്കാതെ കാത്തിരിക്കുകയാണ്.432 രോഗികൾ അടിയന്തര വിഭാഗങ്ങളിലും 153 പേർ ആശുപത്രിയിലെ മറ്റു വാർഡുകളിലും കിടക്ക ലഭിക്കാതെ കഴിയുന്നു.

ലിമറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രി 114 രോഗികളുമായി ഏറ്റവും തിരക്കേറിയതായി. കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ 65 പേരും ഡബ്ലിനിലെ മാറ്റർ ആശുപത്രിയിൽ 46 പേരും കിടക്ക ലഭിക്കാതെ ട്രോളികളിൽ കഴിയുന്ന അവസ്ഥയിലാണ്.


Add comment

Comments

There are no comments yet.