6 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ഓസ്‌ട്രേലിയ നിർണായക നിയമം പാസാക്കി. ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളിൽ 16 വയസ്സിന് താഴെയുള്ളവരെ ഒഴിവാക്കാൻ കമ്പനികൾ നടപടി സ്വീകരിക്കണം എന്ന് ബിൽ നിർദ്ദേശിക്കുന്നു.നിയമം ലംഘിക്കുന്ന കമ്പനികൾക്ക് 5 കോടി ഓസ്‌ട്രേലിയൻ ഡോളർ (3.1 കോടി യൂറോ) പിഴ ചുമത്തും.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇതിനെ ഏറ്റവും കടുത്ത നിയമങ്ങളിൽ ഒന്നായി കാണുന്നു. എങ്കിലും ഇത് എങ്ങനെ കാര്യക്ഷമമായി നടപ്പിലാക്കുമെന്ന് വ്യക്തമല്ല.
രക്ഷിതാക്കൾക്ക് നിയമത്തിന് പിന്തുണയുള്ളപ്പോൾ, കൗമാരക്കാർ അതൃപ്തിയാണ്. ഒരു വിഭാഗം മറ്റുവഴികളിലൂടെ നിയന്ത്രണം മറികടക്കുമെന്നാണ് പറയുന്നത്.
Add comment
Comments