വെസ്റ്റ് മീത്ത് കൗണ്ടിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സ് ക്രിസ്മസ് അലങ്കാരങ്ങൾ ഒരുക്കുന്നതിനിടെ ഗുരുതര അപകടത്തിൽപ്പെട്ടു. അവധി ദിനമായതിനാൽ വീട്ടിൽ തനിച്ചായിരുന്നു . പോർട്ടിക്കോയിൽ ക്രിസ്മസ് ട്രിയും അലങ്കാരങ്ങളും സ്ഥാപിക്കുമ്പോൾ കുനിഞ്ഞു നിവരുമ്പോൾ അറിയാതെ സ്റ്റെയർകേസ് അടിയിൽ തല ഇടിക്കുകയായിരുന്നു .ഭർത്താവ് വീട്ടിലെത്തിയപ്പോൾ ബോധരഹിതമായി കണ്ടെത്തി. ഉടൻ ആശുപത്രിയിൽ എത്തിച്ചു ഇപ്പോൾ നില നന്നായിരിക്കുന്നതായി ഡോക്ടർമാർ വ്യക്തമാക്കി. ആന്തരിക പരിക്കുകളോ ബാഹ്യ പരിക്കുകളോ ഇല്ലെങ്കിലും, തലയടിയുടെ ആഘാതം മൂലമാണ്ബോ ധം നഷ്ടമായതെന്ന് ഡോക്ടർമാർ പറഞ്ഞു.
യൂറോ മലയാളി എല്ലാവരോടും ക്രിസ്മസ് അലങ്കാരങ്ങൾ ചെയ്യുമ്പോൾ കർശനമായിസുരക്ഷിതത്വം പാലിക്കാൻ അഭ്യർത്ഥിക്കുന്നു
Add comment
Comments