വത്തിക്കാൻ: ആർച്ച് ബിഷപ്പ് മാർ ജോർജ് ജേക്കബ് കൂവക്കാട് കര്‍ദിനാളായി സ്ഥാനമേറ്റു. ഇന്ത്യൻ സഭാചരിത്രത്തിൽ ആദ്യമായാണ് വൈദികരിൽ നിന്ന് ഒരാളെ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത്. വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ മാർ ജോർജ് ജേക്കബ് കൂവക്കാട് ഉൾപ്പെടെയുള്ള 21 പേർക്ക് കർദിനാൾ പദവി നല്കി.
പൗരോഹിത്യജീവിതത്തിലെ 20-ാം വർഷത്തിലാണ് മാർ ജോർജ് ജേക്കബ് കൂവക്കാട് ഉന്നത പദവിയിലേക്ക് ഉയർന്നത്. കർദിനാൾ സ്ഥാനാരോഹണ ചടങ്ങുകൾ ഇന്ത്യൻ സമയം എട്ടരയ്ക്ക് ആരംഭിച്ചു. ഭാരത കത്തോലിക്ക സഭയ്ക്ക് പുതിയൊരു അധ്യായം കുറിച്ച് ആർച്ച് ബിഷപ്പ് മാർ ജോർജ് ജേക്കബ് കൂവക്കാട് കർദിനാളായി ചുമതലയേറ്റു. ചങ്ങനാശേരി അതിരൂപതാംഗമായ മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ ഉയർച്ച വിശ്വാസി സമൂഹത്തിനിടയിൽ ആനന്ദോത്സവമായി.
Add comment
Comments