8 വയസുകാരി മലിക അൽ ഖത്തീബിന്റെ അന്തിമസംസ്‌കാരം വാട്ടർഫോർഡിൽ നടത്തി

Published on 7 December 2024 at 20:07


ന്യൂ റോസിലെ വീട്ടിൽ കഴിഞ്ഞ ഞായറാഴ്ച കുത്തേറ്റു മരിച്ച എട്ട് വയസുകാരി മലിക അൽ ഖത്തീബിന്റെ സംസ്കാരം വാട്ടർഫോർഡിലെ കിൽബാരി സെമിത്തേരിയിൽ യിൽ മുസ്ലിം രീതി പ്രകാരം നടന്നു.അൽ മുനീർ ഇസ്ലാമിക സെന്ററിലെ ഇമാം റഷീദ് മുനീർ ജനാസാ പ്രാർത്ഥന നയിച്ചു. പ്രാദേശിക മുസ്ലിം സമൂഹം, Malikaയുടെ സ്‌കൂൾ പ്രതിനിധികൾ, അയൽവാസികൾ ഉൾപ്പെടെ100ൽ പരം പേർ സംസ്‌കാരത്തിൽ പങ്കെടുത്തു,

Malikaയുടെ മാതാവ് Aisha (31) പ്രാദേശിക മുസ്ലിം സ്ത്രീകളോടൊപ്പം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ‘Ghusl’ ചടങ്ങുകൾ നടത്തി.

Malikaയുടെ വെള്ള നിറമുള്ള ശവപ്പെട്ടി കുതിര വണ്ടിയിൽ ഏഴു കിലോ മീറ്ററോളം എത്തിയ ശേഷം ബന്ധുക്കൾ കല്ലറ വരെ വഹിച്ചു . കല്ലറയ്ക്ക് മുകളിൽ കുഞ്ഞു മാലാഖ എന്നും മകൾ എന്നും എഴുതി പൂക്കൂടുകൾ വച്ചിരുന്നതിനായി കാണപ്പെട്ടു.


Add comment

Comments

There are no comments yet.