അയർലണ്ടിലെ ആദ്യ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സത്സംഘംയുടെ നേതൃത്വത്തിൽ മകരവിളക്ക് മഹോത്സവം ജനുവരി 12, ഞായറാഴ്ച ഡബ്ലിനിലെ Ballymount ലുള്ള VHCCI ക്ഷേത്രത്തിൽ വമ്പിച്ച ആചാരാനുഷ്ഠാനങ്ങളോടെ ആഘോഷിക്കുന്നു. Vedic Hindu Cultural Centre Ireland (VHCCI) ഉം ITWA യും സംയുക്തമായി ഉത്സവ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.
പ്രധാന പൂജകളും ചടങ്ങുകളും:
- രാവിലെ 10:00 മുതൽ:
ബ്രഹ്മശ്രീ ഇടശ്ശേരി രാമൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ വിശേഷ അയ്യപ്പപൂജകൾ ആരംഭിക്കും. - പ്രധാന വഴിപാടുകൾ:
- നെയ്യഭിഷേകം
- നീരാഞ്ജനം
- പുഷ്പാഭിഷേകം
- ഭസ്മാഭിഷേകം
- പായസ നിവേദ്യം
സാംസ്കാരിക പരിപാടികൾ:
- സത്ഗമയ ഭജനമണ്ഡലി അവതരിപ്പിക്കുന്ന ഭക്തിഗാനങ്ങൾ
- ചിന്തുപാട്ട്
- പടിപൂജ
- മഹാദീപാരാധന
അന്നദാനം:
പരിപാടികൾക്ക് സമാപനമായി ഭക്തജനങ്ങൾക്ക് അന്നദാനം ഉണ്ടായിരിക്കുന്നതാണ്.
രജിസ്ട്രേഷൻ നിർദേശങ്ങൾ:
- പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.
- നീരാഞ്ജന വഴിപാടിന് പണമടച്ച് രസീത് എടുക്കുന്നത് നിർബന്ധമാണ്.
- രജിസ്ട്രേഷൻ അവസാന തീയതി: ജനുവരി 7, 2025
Google Form രജിസ്ട്രേഷൻ ലിങ്ക്:
https://forms.gle/xesgEfyYUrskp2Mx9
എല്ലാ ഭക്തജനങ്ങളും ശ്രീ ധർമ്മശാസ്താവിന്റെ കൃപയേറെക്കൂടി പ്രാപിക്കുവാൻ ഈ ദിവ്യ ചടങ്ങുകളിൽ പങ്കുചേരുക. സ്വാമിയേ ശരണമയ്യപ്പ!
Add comment
Comments