ഡണിഗലിൽ ബസ്സും കാറും കൂട്ടിയിടിച്ച് പരിക്കുകൾ

Published on 11 December 2024 at 17:02

ഡണിഗലിലെ Manorcunningham- Newtowncunningham റോഡിലെ Magherabeg നാഷണൽ സ്‌കൂളിന് സമീപം ഇന്ന് രാവിലെ 9.30 മണിയോടെ ബസ്സും കാറും തമ്മിലുണ്ടായ കൂട്ടിയിടിയിൽ നിരവധി പേർക്ക് പരിക്കേറ്റു.Bus Éireann എക്സ്പ്രസ് വേ ബസ്സാണ് അപകടത്തിൽ പെട്ടത്. ബസ്സിൽ 13 യാത്രക്കാരുണ്ടായിരുന്നുവെന്ന് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കൂട്ടിയിടിയുടെ ആഘാതത്തിൽ ബസ്സിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് ബാരിയറിലിടിച്ച് വയലിലേക്ക് വീഴുകയുണ്ടായി. ചിലർക്ക് പരിക്കേറ്റതായി ദൃക്സാക്ഷികൾ സ്ഥിരീകരിച്ചെങ്കിലും പരിക്കുകളുടെ ഗുരുത്വം ഇപ്പോഴും വ്യക്തമല്ല.

ഗാർഡ, ആംബുലൻസ്, ഫയർ സർവീസ് ടീമുകൾ അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. റോഡ് അടച്ചു ഗതാഗതം തിരിച്ചുവിടുകയും സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്ത് വരാനിരിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.


Add comment

Comments

There are no comments yet.