ആർക്കും ഇനി റേഞ്ച് റോവർ സ്വന്തമാക്കാം അതും 4,000 യൂറോക്ക്‌ .....

Published on 11 December 2024 at 22:39

Supercar Blondie-യിലെ നേറ്റ്യും സെർജിയും ചേർന്ന് Alibaba-യിൽ നിന്ന് 4,000 പൗണ്ടിന് വാങ്ങിയ വ്യാജ റേഞ്ച് റോവർ പരീക്ഷിക്കുകയായിരുന്നു. അൺബോക്‌സ് ചെയ്യുമ്പോൾ, 17 ഇഞ്ച് വീലുകൾ, കനം കുറഞ്ഞ ബോഡി പാനലുകൾ, ഉറപ്പില്ലാത്ത ഗിയർ ലിവർ, എന്നിവയൊക്കെ പ്രകടമായെങ്കിലും ലെതർ സീറ്റ് കവറുകൾ ഡിസൈൻ മികവ് എന്നിവ സ്വാഗതാർഹം തന്നെ.വില കുറവായതിനാൽനിലവാര കുറവ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒരിടത്തും റേഞ്ച് റോവറിന്റെ ലെഞ്ചുറിയസ് രൂപത്തിനോട് ഉള്ള സാമ്യം അതിശയിപ്പിക്കുന്നവയായിരുന്നു.

ബമ്പറും, ലൈറ്റുകളും, ഗ്രില്ലും ഓറിജിനൽ റേഞ്ച് റോവറിന്റെ രൂപത്തോട് സാധാരണക്കാർക്കും തിരിച്ചറിയാൻ ബുദ്ധിമുട്ടുന്ന രീതിയിലാണ് നിർമ്മിച്ചിരുന്നത്. സൈഡ് പാനലിന്റെ കൃത്യത നിയമപരമാണോ എന്ന കാര്യത്തിൽ അവരിൽ സംശയം ഉയർന്നു.

പ്രധാന സവിശേഷതകൾ:
1. ഇലക്ട്രിക് എൻജിൻ: 3,500W (തീർച്ചയായും ശക്തിയില്ലാത്തതും)
2. സഞ്ചാര ശേഷി: 90 കിലോമീറ്റർ (56 മൈൽ)
3. പരമാവധി വേഗത: 50 കിലോമീറ്റർ/മണിക്കൂർ (31 മൈൽ/മണിക്കൂർ)

അസൽ റേഞ്ച് റോവർ പരീക്ഷണത്തിൽ വ്യാജ മോഡലിനെ പിന്നിലാക്കി കളഞ്ഞത് ആശ്ചര്യകരമായില്ല. വ്യത്യാസം ആദ്യ നിമിഷം മുതൽതന്നെ വ്യക്തമായിരുന്നു. വിലക്കുപോലെ നിലവാരം തികച്ചും കുറഞ്ഞതായിരുന്നു. കാറിന്റെ വീഡിയോ കാണാൻ https://supercarblondie.com/4000-fake-range-rover-alibaba-china-comparison/


Add comment

Comments

There are no comments yet.