ഡബ്ലിനിൽ നടന്ന പുതിയ പ്രൊമോ ഇവന്റിൽ മല്ലുസ്റ്റാൻ മീഡിയക്കമ്പനിയുടെ ബിസിനസ് എക്സിക്യൂട്ടീവ് സുരേഷ് കാർത്താ നടത്തിയ പ്രഖ്യാപനമനുസരിച്ച്, യൂറോ മലയാളി ന്യൂസ് പോർട്ടൽ പുതിയ സവിശേഷതകൾ ഉൾപ്പെടുത്തി വിപുലീകരിക്കുന്നു.ഇനി മുതൽ, മലയാള നക്ഷത്രഫലത്തിന്റെ ദിനംപ്രതി ജോതിഷഫലം പോർട്ടലിൽ പ്രസിദ്ധീകരിക്കും. ഇത് ദിവസവും വ്യത്യസ്ത നക്ഷത്രങ്ങളുടെ വിശകലനവുമായി വായനക്കാർക്ക് ലഭ്യമാകും.
അതിനുപുറമേ, ഉപയോക്താക്കൾക്ക് ഉപകാരപ്രദമായ നിരവധി പുതിയ സവിശേഷതകളും വിശദമായ വിവരങ്ങളും പോർട്ടലിൽ ഉടൻ ലഭ്യമാക്കുമെന്ന് സുരേഷ് കാർത്താ പറഞ്ഞു. മലയാളി സമൂഹത്തിന്റെ ആവശ്യങ്ങളെ അടിസ്ഥാനമാക്കി പ്രായോഗികവും സാങ്കേതികമായും മികച്ച സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ പുതുമകൾ അവതരിപ്പിക്കുന്നത്.
സാമ്പത്തിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ വിശദവിവരങ്ങൾ ഉൾപ്പെടെ, സാമൂഹിക പാഠങ്ങളും സമൂഹത്തെ ബോധവൽക്കരിക്കുന്ന സവിശേഷങ്ങളുമാണ് പുതിയ അപ്ഡേറ്റിലൂടെ പ്രാഥമികമായും ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ യൂറോ മലയാളി ന്യൂസ് പോർട്ടൽ ലോകമെമ്പാടുമുള്ള മലയാളികൾക്ക് കൂടുതൽ സമഗ്രമായ വാർത്തയും വിശകലനവുമുള്ള ഒരു മികച്ച വേദിയായി മാറും.
Add comment
Comments