റോഡ് സേഫ്റ്റി അതോറിറ്റി (RSA) നിരവധി സേവനങ്ങളുടെ നിരക്കുകൾ വർദ്ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി, ഡ്രൈവിങ് ലൈസൻസും, എൻസിടി സർവീസുകളും ഉൾപ്പെടെയുള്ള ചില പ്രധാന സേവനങ്ങൾക്ക് വർദ്ധിത ഫീസുകൾ നിലവിൽ വരും.ഡ്രൈവിങ് ലൈസൻസിന്റെ നിലവിലെ ഫീസ് €€55 മുതൽ €65 വരെ ഉയരും. അതുപോലെ, ലേണർ പെർമിറ്റിന്റെ ഫീസ് €35 മുതൽ €45 വരെ വർദ്ധിപ്പിക്കപ്പെടും.
ഫുള്‍ എൻസിടിയുടെ ചെലവ് €55ൽ നിന്ന് €60 ആയും, വീണ്ടും ടെസ്റ്റ് നടത്തുന്നതിനുള്ള ഫീസ് €28ൽ നിന്ന് €40 ആയും ഉയരും.
കോമർഷ്യൽ വാഹനങ്ങളുടെ റോഡ് അർഹതാ പരിശോധനാ ഫീസ് മുൻ-വാറ്റ് നിരക്കിൽ നിന്ന് 15% വരെ വർദ്ധിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാറ്റങ്ങൾ 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.
പൊതുജന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സർക്കാർ ചിലവുകൾ നികത്തുന്നതിനുമായി €18 ദശലക്ഷം ചെലവിടുന്നതിന്റെ ഭാഗമായാണ് ഈ ഫീസ് വർദ്ധനവ് നടപ്പിലാക്കുന്നതെന്ന് റോഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. 2012 ശേഷം ആദ്യമായാണ് ഇത്തരം വില വർദ്ധനവ് ഉണ്ടാകുന്നതെന്നും RSA വ്യക്തമാക്കിയിട്ടുണ്ട്
Add comment
Comments