ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതിയില്‍ 35കാരനായ പിതാവിനെതിരായ കേസ് വിസ്താരം പൂര്‍ത്തിയായി. പിഞ്ചുകുഞ്ഞിനെ എട്ട് മണിക്കൂറിലേറെ സമയം കാറില്‍ ഉപേക്ഷിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തത്. ഈ കുറ്റത്തിന് ഏറ്റവും പരമാവധി ഏഴ് വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് പ്രയോഗിച്ചിരിക്കുന്നത്.കേസിലെ അന്തിമ വിധി ജഡ്ജി സാറാ ബെര്‍ക്ക്‌ലി അടുത്ത ചൊവ്വാഴ്ച പ്രഖ്യാപിക്കും. പ്രതി മുമ്പ് റോഡ് ട്രാഫിക് നിയമലംഘനക്കായി ശിക്ഷിക്കപ്പെട്ട അനുഭവമുള്ളവനാണ്.
2023 ഒക്ടോബര്‍ 21നാണ് ഡബ്ലിന്‍ 15 ഏരിയയില്‍ ഈ സംഭവമുണ്ടായത്. കുട്ടിയുടെ അമ്മ വീട്ടിലില്ലാത്ത സമയത്ത്, പിതാവ് കുട്ടിയെ കാറില്‍ മറന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പിന്നീട് പ്രതി ക്ലോണ്ടാല്‍കിന്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
സംഭവം വലിയ സമൂഹമാധ്യമ ചർച്ചകള്‍ക്കും പൊലീസിന്റെ കടുത്ത മുന്നറിയിപ്പുകള്‍ക്കും വഴിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
Add comment
Comments