കുന്നംകുളം ക്രിസ്മസ് വില്ലേജ്: ആഗോള ശ്രദ്ധയിലേക്ക്

Published on 25 December 2024 at 14:42

തൃശൂർ കുന്നംകുളം വെള്ളറക്കാട് ഗ്രാമത്തിൽ, നാലു യുവാക്കളുടെ ആശയത്താൽ ഒരുക്കിയ ഒരു അത്ഭുതമായ ക്രിസ്മസ് വില്ലേജ് ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്നു . ജോസഫ് ചെറിയൻ (21) പാട്രിക് ചെറിയൻ (23) , ഫ്രെഡറിക് സേവി (27), ജെൻലിൻ ജെമി (17 ) എന്നിവരുടെ നേതൃത്വത്തിലാണ് ഈ സവിശേഷ ക്രിസ്മസ് വില്ലേജ് സജ്ജീകരിചിരിക്കുന്നത് .ഉപേക്ഷിച്ചു കളയുന്ന വസ്തുക്കൾ പുനരുപയോഗിച്ച് ആണ് ഈ വില്ലേജിലെ എല്ലാ സൃഷ്ടികളും നിർമ്മിച്ചിരിക്കുന്നത് . വളരെ നൂതനമായ ആശയത്തിലൂടെ കൃത്യതയോടെ നിർമിച്ചിട്ടുള്ള ഈ ക്രിസ്തുമസ് വില്ലേജ് വളരെ ആകർഷകമാണ് . 4.5 സെന്റിന്റെ ഭൂമിയിൽ ഒരുക്കിയ ഈ വില്ലേജ്, മധ്യകാല ജൂത നിർമിതിയുടെയും , യേശുവിന്റെ ജനനഗൃഹം പോലെയുള്ള കാലിത്തൊഴുത്തുകളുടെയും തനി പകർപ്പാണ് .വിദേശ വിനോദ സഞ്ചാരികളും കാഴ്ചക്കാരിൽ പെടുന്നു.അമേരിക്കൻ സഞ്ചാരി കാതറിൻ ലൂയിസ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച ചിത്രങ്ങൾ ആണ് വിദേശത്തു ഇതിനു ശ്രദ്ധ നൽകിയത് .
ഈ ചെറുപ്പക്കാരുടെ കൂട്ടായ്മയും തയ്യാറെടുപ്പുമാണ് ഈ സംരഭത്തിന് പിന്നിൽ. മാസങ്ങളായ കഠിന പ്രയത്നത്തിന് ശേഷമാണ് ഈ ക്രിസ്മസ് വില്ലേജ് തയ്യാറായത്. അപ്രതീക്ഷിതവുമായി ഈ ക്രിസ്തുമസ് വില്ലേജ് കാണാനുള്ള ആളുകളുടെ തിരക്കും മാധ്യമ ശ്രദ്ധയും യുവാക്കൾക്ക് പ്രചോദനം ആകുകയാണ് .നിരവധി സന്ദർശകരാണ് ഈ ദിവസങ്ങളിൽ വെള്ളറക്കാട്ട് ഈ ക്രിസ്തുമസ് വില്ലജ് കാണാൻ എത്തിക്കൊണ്ടിരിക്കുന്നത് .


Add comment

Comments

Dr N. V. Antony
a month ago

It gives a great facination and inspiration to youth & public.
Congratulations to Adv. Fredric Zevi, Patric Cheriyan, Joseph Cheriyan and Jenlin Jemy

Jojo
24 days ago

The all rounder was Joseph cher6